Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങിമരിച്ചു - സംഭവം ആലപ്പുഴയില്‍

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങിമരിച്ചു - സംഭവം ആലപ്പുഴയില്‍
ആലപ്പുഴ , തിങ്കള്‍, 26 ഓഗസ്റ്റ് 2019 (12:08 IST)
പഠിക്കാതിരുന്നതിനു അമ്മൂമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ക്ലാസ് മുറിക്കുള്ളിൽ തൂങ്ങി മരിച്ചു. ആലപ്പുഴ രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പിൽചേരി വീട്ടിൽ ഗിരീഷിന്റെ മകൻ ജീവൻ ഗിരീഷ് (15) ആണ് മരിച്ചത്.

ഞായറാഴ്‌ച രാത്രി ഒമ്പതുമണിയോടെയാണ് ജീവനെ മൃതദേഹം കണ്ടെത്തിയത്. കാവാലം സർക്കാർ ടെക്‌നിക്കൽ സ്‌കൂളിലെ ക്ലാസ് മുറിയിലെ മേൽക്കൂരയുടെ ഇരുമ്പു പൈപ്പില്‍ തൂങ്ങിയ നിലയിലായിരുന്നു വിദ്യാര്‍ഥിനി.

ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ ജീവന്‍ പകല്‍ സമയത്ത് മുഴുവന്‍ കളിച്ചു നടന്നതോടെ അമ്മൂമ്മ വഴക്ക് പറഞ്ഞു. ഇതില്‍ പ്രകോപിതനായി വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിനിക്കായി മാതാപിതാക്കളും ബന്ധുക്കളും തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സ്‌കൂളിനടുത്ത് വച്ച് ജീവനെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ച് രാത്രി ഒൻപതോടെ സ്‌കൂളിലെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; ഭർത്താവ് ഗുരുതര പൊള്ളലുകളോടെ ആശുപത്രിയിൽ; കുട്ടി വീടിനു മുന്നിലെ കാറിനുള്ളിൽ