വിദ്യാര്‍ഥികളുടെ ബസ് യാത്രയ്ക്ക് പുതുക്കിയ ചാര്‍ജ് വരുന്നു. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് പരിഷ്‌കരിക്കാന്‍ ഗതാഗതവകുപ്പ് തീരുമാനിച്ചു. കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് പുതുക്കാനാണ് ആലോചിക്കുന്നതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര സൗജന്യമായിരിക്കും. മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കാനും ആലോചന. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും.