Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയാകാനില്ലെന്ന് സുധാകരന്‍; പിന്തുണ ചെന്നിത്തലയ്ക്ക്

അതേസമയം തന്റെ നോമിനിയായി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാനാണ് സുധാകരന്റെ നീക്കം

Ramesh Chennithala and K Sudhakaran

രേണുക വേണു

, വെള്ളി, 28 ഫെബ്രുവരി 2025 (08:41 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും മുഖ്യമന്ത്രിയാകാനും തനിക്ക് താല്‍പര്യമില്ലെന്ന് കെ.സുധാകരന്‍. പാര്‍ട്ടിയില്‍ തനിക്ക് എല്ലാ പദവികളും അംഗീകാരങ്ങളും ലഭിച്ചെന്നും ഇനി അധികാര പദവികളിലൊന്നും താല്‍പര്യമില്ലെന്നുമാണ് സുധാകരന്റെ നിലപാട്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനും താന്‍ തയ്യാറാണെന്ന് സുധാകരന്‍ പറയുന്നു. 
 
അതേസമയം തന്റെ നോമിനിയായി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാനാണ് സുധാകരന്റെ നീക്കം. വി.ഡി.സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍ സുധാകരനു എതിര്‍പ്പുണ്ട്. സതീശന്‍ പാര്‍ട്ടിയില്‍ പ്രബലനാകാന്‍ നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മോഹം ഉപേക്ഷിച്ച് പകരം ചെന്നിത്തലയെ ഉയര്‍ത്തിക്കാണിക്കാന്‍ സുധാകരന്റെ 'നീക്കം'. 
 
ശശി തരൂരിനെതിരെ നിലപാട് സ്വീകരിക്കാന്‍ സുധാകരന്‍ മടിക്കുന്നതും ഇക്കാരണത്താലാണ്. തരൂര്‍ പറഞ്ഞത് തരൂരിന്റെ വ്യക്തിപരമായ നിലപാട് ആണെന്ന് മാത്രമാണ് സുധാകരന്റെ വാദം. അതേസമയം തരൂരിനെതിരെ നടപടി വേണമെന്നാണ് സതീശന്‍ വിഭാഗം ആവശ്യപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റുമാനൂരില്‍ റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; അമ്മയും മക്കളുമെന്ന് സൂചന