Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളെ കണ്ടാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് വിഡ‌്ഢിത്തമാണ്, അയ്യപ്പനെ കാണണമെന്ന് നിര്‍ബന്ധമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം: സുഗതകുമാരി

സ്ത്രീകളെ കണ്ടാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് വിഡ‌്ഢിത്തമാണ്, അയ്യപ്പനെ കാണണമെന്ന് നിര്‍ബന്ധമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം: സുഗതകുമാരി

Webdunia
ശനി, 3 നവം‌ബര്‍ 2018 (10:18 IST)
ഭക്തരായ, അയ്യപ്പനെ കാണാൻ നിർബന്ധമുള്ള സ്‌ത്രീകളെ ശബരിമലയിലേക്ക് കടത്തിവിടണമെന്ന് കവിയത്രി സുഗതകുമാരി. സ്ത്രീകളെ കണ്ടാൽ ശബരിമല അയ്യപ്പന്റെ  ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നുമൊക്കെ പറയുന്നത് എത്ര വിഡ‌്ഢിത്തമായ കാര്യമാണ്. ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ  തിരുവനന്തപുരത്ത‌് ചേർന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
 
'ശബരിമലയിൽ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടത്. ഓരോ സീസൺ കഴിയുന്തോറും പമ്പ കൂടുതൽ കൂടുതൽ മലിനമാകുകയാണ‌്. ഇതിന്റെ തിരിച്ചടി പ്രളയകാലത്ത‌് ഉണ്ടായി. ശബരിമല ഒരു ചെറിയ വനഭൂമിയാണ്. നിയന്ത്രണം എല്ലാവർക്കും വേണം. അവിടെ യഥാർഥ ഭക്തർക്ക് മാത്രമായി പോകാൻ കഴിയണം. 
 
ശബരിമല ഇപ്പോൾത്തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ആളുകളെയാണ് വഹിക്കുന്നത‌്. ഈ അനിയന്ത്രിത പ്രവേശനത്തിനും നിയന്ത്രണം വെച്ചാലേ ശബരിമലയെ ഇന്നുള്ള നിലയ‌്ക്കെങ്കിലും സംരക്ഷിക്കാനാകൂ. ശബരിമലയെ യുദ്ധക്കളമാക്കരുത്'- സുഗതകുമാരി  പറഞ്ഞു.
 
ഒപ്പം കോടതി വിധി മാനിക്കുകയും എന്നാൽ ഒരു വലിയ ജനവിഭാഗത്തിന്റെ വിശ്വാസ പ്രശ്നം കൂടിയായതിനാൽ ധൃതിപിടിച്ചു നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും അവർ അഭിപ്രായം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments