Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപവാദ പ്രചാരണവും ഭീഷണിയും; ബിരുദ വിദ്യാർത്ഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ 2 പേര്‍ അറസ്റ്റിൽ

അപവാദ പ്രചാരണവും ഭീഷണിയും; ബിരുദ വിദ്യാർത്ഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ 2 പേര്‍ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

കൊല്ലം , ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (11:28 IST)
ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇരവിപുരത്തെ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തെ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ പട്ടത്താനം സ്വദേശിനിയായ പത്തൊമ്പതുകാരി തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
 
വടക്കേവിള ശ്രീനഗർ ആറ് രാജ്ഭവനിൽ റോബിൻ രാജ്, പള്ളിത്തോട്ടം ചേരിയിൽ വാടി പനമൂട് പുരയിടത്തിൽ എസ് എൻ കോട്ടേജിൽ സോണിജ് എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്. ഒന്നാം പ്രതി വിദേശത്താണുള്ളത്.
 
പെൺകുട്ടിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണങ്ങളും ഭീഷണിയും ഇവർ നടത്തിയതാണ് പൊലീസ് നിഗമനം. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരുന്നെന്ന പേരിൽ മയക്കുമരുന്ന് നൽകി, അമ്മയെയും മകളെയും ഭത്താവിന്റെ സുഹൃത്ത് പീഡനത്തിനിരയാക്കി, ദൃശ്യങ്ങൾ പകർത്തി ബ്ലാക്‌മെയിലിങ്