Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചികിത്സയിലായിരുന്നയാൾ തൂങ്ങിമരിച്ചു

ചികിത്സയിലായിരുന്നയാൾ തൂങ്ങിമരിച്ചു
ചേർത്തല , ബുധന്‍, 29 ജൂണ്‍ 2022 (19:14 IST)
ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ആൾ കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ചു. ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് ഇരുപത്തൊന്നാം വാർഡ് അർത്തുങ്കൽ ചമ്പക്കാട് വേങ്ങശേരിൽ ബൈജു എന്ന അമ്പത്തൊന്നുകാരനാണ് തൂങ്ങിമരിച്ചത്.
 
കഴിഞ്ഞ മെയ് 22 നു ബൈജുവും കുടുംബവും ഉൾപ്പെടെയുള്ള തീർത്ഥാടക സംഘം വേളാങ്കണ്ണിക്ക് പോയ ടെമ്പോ ട്രാവലർ ടൂറിസ്റ്റ് ബസുമായി പാലക്കാട്ടെ വടക്കാഞ്ചേരിയിൽ വച്ച് കൂട്ടിയിടിച്ചാണ് ബിജുവിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ ബൈജുവിന്റെ ബന്ധുക്കളായ പോൾ എന്ന പൈലി, ഭാര്യ റോസി, പോളിന്റെ സഹോദരൻ വർഗീസിന്റെ ഭാര്യ ജെസി എന്നിവർ മരിച്ചിരുന്നു.
 
അപകടത്തിൽ ബൈജുവിനൊപ്പം ഭാര്യ പ്രസന്ന, മകൾ ജെസി എന്നിവർക്കും പരിക്കേറ്റിരുന്നു. ബൈജു കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്. എന്നാൽ അപകടത്തിൽ ഇയാൾ ഏറെ അസ്വസ്ഥനായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം, ഇന്ന് രോഗം സ്ഥിരീകരിച്ചത് 4,805 പേർക്ക്