കോഴിക്കോട്: പോലീസിന്റെ മുന്നില്‍ വച്ച് യുവാവ് തൂങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. കക്കോടി മക്കട കോട്ടുപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് എന്ന 32 കാരനാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.
രാവിലെ ആറ് മണിയോടെ വീട്ടിലെത്തിയ ഇയാള്‍ വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുമുറ്റത്തെ പ്ലാവില്‍ കയറി കഴുത്തില്‍ കുരുക്കിടുകയും ചെയ്തു. വീട്ടുകാര്‍ യുവാവിനെ അനുനയിപ്പിക്കാന്‍ നോക്കി. എന്നാല്‍ ഇതിനു യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ ചേവായൂര്‍ പോലീസില്‍ വിവരം അറിയിച്ചു. എസ് .ഐ യും പോലീസുകാരും എത്തി നല്ലവാക്കു പറഞ്ഞു യുവാവിനെ താഴത്തിറക്കാന്‍ നോക്കി.
ഇതിനിടെ അഗ്‌നിശമന രക്ഷാ യൂണിറ്റും സ്ഥലത്തെത്തി. എന്നാല്‍ ഇവര്‍ എത്തിയതോടെ യുവാവിന്റെ മറ്റു മാറി. കഴുത്തില്‍ ഇട്ടിരുന്ന കുറുക്കോടെ യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഈ സമയം യുവവൈന്റെ കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു.
കഴിഞ്ഞ ഇരുപത് മാസങ്ങളായി മോഷണക്കേസില്‍ അകപ്പെട്ട ജയിലിലായിരുന്നു ഇയാള്‍. പോലീസുകാരായ ചിലരുടെ മോശമായ പ്രവൃത്തിയെ കുറിച്ച് പരാതി നല്കിയിരുന്നതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് ഇയാള്‍ ആത്മഹത്യാ കുറിപ്പിലും ശബ്ദ സന്ദേശത്തിലും വെളിപ്പെടുത്തിയിരുന്നു. മോഷ്ടാവ് എന്ന പേര് വന്നതോടെ തനിക്ക് ഭാര്യയേയും നഷ്ടമായതായി ഇയാളുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.