Publish Date: Wed, 02 Feb 2022 (15:57 IST)
Updated Date: Wed, 02 Feb 2022 (15:59 IST)
നാഗർകോവിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു. കുഴിത്തുറ കഴുവൻതിട്ട സ്വദേശി ജബ ഷൈനിന്റെ ഭാര്യ വിജി (27) ആണ് ഈ കടുംകൈ ചെയ്തത്.
ആറു മാസം പ്രായമുള്ള പെൺ കുഞ്ഞിനെയും രണ്ട് വയസുള്ള മൂത്ത മകളെയും ആണ് ഇവർ വീടിന്റെ ടാങ്കിൽ മുക്കിക്കൊന്നത് എന്നാണു സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിക്കാണ് സംഭവം. കുടുംബ കലഹമാണ് പ്രശ്നമെന്ന് കരുതുന്നു.
ഭർത്താവ് ജബ ഷൈൻ വർക്കലയിലെ ഒരു റിസോർട്ടിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം ഭർത്താവിന്റെ മാതാവ് പുറത്തുപോയി തിരികെ വന്നപ്പോഴാണ് വാട്ടർ ടാങ്കിൽ കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽക്കാർ നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ വിജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.