കൊല്ലം: കൊട്ടാരക്കര പത്തടി സ്വദേശിയായ 24 കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല സ്വാദേശിനിയായ എം.എ സൈക്കോളജി വിദ്യാർത്ഥിനി വൃന്ദാരാജിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുഹൃത്തായ സൈനികനെ പോലീസ് അറസ്റ്ററ് ചെയ്തത്. കോട്ടാത്തല ശാരിക ജംഗ്‌ഷനിലെ കൃഷ്ണാഞ്ജലിയിൽ അനുകൃഷ്ണൻ എന്ന 27 കാരനാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
എലിവിഷം കഴിച്ചു ചികിത്സയിലായിരുന്ന വൃന്ദാരാജ് കഴിഞ്ഞ ഇരുപത്തിമൂന്നിനു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെടുത്തു. ഇതിൽ നിന്നുള്ള കണ്ടെത്തലുകൾ പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അനുകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്.
ആറു വർഷമായി ഇരുവരുംപ്രണയത്തിലായിരുന്നു. ഇവർ പല സ്ഥലങ്ങളിലും ഒരുമിച്ചു യാത്ര ചെയ്തിരുന്നതായും അനുകൃഷ്ണൻ വൃന്ദയ്ക്ക് വിവാഹ വാഗ്ദാനം നൽകിയതായും അറിയാൻ കഴിഞ്ഞു. എന്നാൽ ഒരുആഴ്ച മുമ്പ് അനുകൃഷ്ണയും മറ്റൊരു പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടന്നു. ഇത് ചോദിച്ചപ്പോൾ വൃന്ദാരാജിനെ വാട്സാപ്പ് മെസേജിലൂടെ അസഭ്യംപറയുകയും അപമാനിക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നാണു പോലീസ് കണ്ടെത്തിയത്.
ബാബുരാജ് - ശ്രീലത ദമ്പതികളുടെ ഏകമകളാണ് വൃന്ദാരാജ്. കോട്ടാരക്കര സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.