വയനാട്: പതിനഞ്ചുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം കുണ്ടാല തെറ്റൻ അസീസ് - റസീന ദമ്പതികളുടെ മകൻ ഷിജാസ് എന്ന ചിക്കൂസ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് ഷിജാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.