തിരുവനന്തപുരം: മരുമകൾ ആത്മഹത്യ ചെയ്‌ത കേസിൽ അന്തരിച്ച നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ. ഒളിവിലായിരുന്ന ഇവർ നെടുമങ്ങാട് എസ്‌പി ഓഫീസിലെത്തിലെത്തിയാണ് കീഴടങ്ങിയത്.
ഇവർക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് ചുമത്തിയത്. നേരത്തെ ശാന്തയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു രാജൻ പി ദേവിന്റെയും ശാന്തയുടെയും മകൻ ഉണ്ണി രാജൻ പി രാജിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്‌തത്. കേസിൽ ഉണ്ണിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
പ്രിയങ്കയുടെ മരണത്തിന് തൊട്ട് മുൻപ് നടന്ന ആക്രമണത്തിൽ തന്നെ കൂടുതൽ ആക്രമിച്ചത് ശാന്തയാണെന്ന് പ്രിയങ്ക മൊഴി കൊടുത്തിരുന്നു.