Select Your Language

പെൺകുട്ടിയുടെ ആത്മഹത്യ : പതിനെട്ടുകാരൻ പോലീസ് കസ്റ്റഡിയിൽ

webdunia

എ കെ ജെ അയ്യര്‍

, ശനി, 8 ഏപ്രില്‍ 2023 (17:12 IST)
തൃശൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻവേലിക്കര കല്ലപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസം മേലൂർ കല്ലൂത്തി സ്വദേശി റോഷൻ എന്ന പതിനെട്ടുകാരൻ ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

പതിനാലുകാരിയായ പെൺകുട്ടി കഴിഞ്ഞ മാസമാണ് ആത്മഹത്യ ചെയ്തത്. ഇയാൾ സമൂഹമാരാധ്യമം വഴിയായിരുന്നു പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയുമായി കൂടുതൽ അടുക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് ഇയാൾ പെൺകുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയമായതായുള്ള വിവരം ഉണ്ടായിരുന്നു. തുടർന്നാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഴ, ജാമ്യത്തുക എന്നിവ താങ്ങാനാകാത്ത തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍