Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഴ, ജാമ്യത്തുക എന്നിവ താങ്ങാനാകാത്ത തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

Jail Central Gov Police

സിആര്‍ രവിചന്ദ്രന്‍

, ശനി, 8 ഏപ്രില്‍ 2023 (15:10 IST)
പിഴ, ജാമ്യത്തുക എന്നിവ താങ്ങാനാകാത്ത തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. തടവുകാരില്‍ ഭൂരിഭാഗവും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നതും താഴ്ന്ന വിദ്യാഭ്യാസവും വരുമാന നിലവാരവുമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ പെട്ടവരാണെന്നതിനാലാണ് തീരുമാനം.
 
തടവുകാര്‍ക്കുള്ള പിന്തുണ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പാവപ്പെട്ട തടവുകാര്‍ക്ക് സഹായകമാകും. പിഴയടയ്ക്കാത്തതിനാല്‍ ജാമ്യം നേടാനോ ജയിലില്‍ നിന്ന് മോചിതരാകാനോ കഴിയാത്ത പാവപ്പെട്ട തടവുകാര്‍ക്ക് ആശ്വാസം നല്‍കുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് രൂപരേഖയില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നത്തെ സ്വര്‍ണവില അറിയാം