Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചു: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചു: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 21 ഏപ്രില്‍ 2022 (17:09 IST)
തിരൂർ: ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിലായി. തൃപ്രങ്ങോട് ബീരാഞ്ചിറ ചെറിയ പറമ്പ്പൂർ കൽപറമ്പിൽ ഹർഷാദ് (25), ഇയാളുടെ പിതാവ് മുസ്തഫ (58) എന്നിവരാണ് പിടിയിലായത്.

ആലത്തിയൂർ നടുവിൽപറമ്പിൽ സുബൈറിന്റെ മകളും ഹർഷാദിന്റെ  ഭാര്യയുമായ ലബീബയെ (26) ഏപ്രിൽ ഇരുപത്തൊന്നിനാണ് ഭർതൃഗൃഹത്തിൽ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ചു മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ലബീബയുടെ മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കും പങ്കുണ്ടെന്നും ഭർത്താവ് അവരെ മർദ്ദിക്കാറുണ്ടെന്നും ഇതിനൊപ്പം ഭർതൃപിതാവ് യുവതിയോട് മോശമായി സംസാരിക്കാറുണ്ടെന്നും ലബീബയുടെ മാതാപിതാക്കൾ ആരോപിച്ചു.

തിരൂർ ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദമ്പതികളെ അപമാനിച്ചതിന് പൊലീസുദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു