Publish Date: Fri, 29 Apr 2022 (12:35 IST)
Updated Date: Fri, 29 Apr 2022 (12:36 IST)
കൊല്ലം: അജ്ഞാതനായ അംഗപരിമിതൻ ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മലബാർ എക്സ്പ്രസിൽ കഴിഞ്ഞ ദിവസം രാവിലെ ആറോടെ കൊല്ലം റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അംഗപരിമിതർക്കു വേണ്ടിയുള്ള ബോഗിയിലെ ടോയ്‌ലറ്റിൽ മൃതദേഹം കണ്ടെത്തിയത്.
അഞ്ചടി ഉയരമുള്ള 55 വയസു തോന്നിക്കുന്ന ഇയാളുടെ മൃതദേഹം ടോയ്‌ലറ്റിന് മുകളിലെ പൈപ്പിൽ കൈലിയിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ട്രെയിൻ കായംകുളം സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ വണ്ടിയിൽ കയറിയതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി റയിൽവേ പോലീസ് അറിയിച്ചു.