Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉള്ളത് പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല: മുഖ്യമന്ത്രിക്കെതിരെ വീണ്ടും സുകുമാരൻ നായർ

ഉള്ളത് പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല: മുഖ്യമന്ത്രിക്കെതിരെ വീണ്ടും സുകുമാരൻ നായർ
, വ്യാഴം, 25 മാര്‍ച്ച് 2021 (22:04 IST)
മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യ സംസ്ഥാനസർക്കാർ ഗൗരവകരമായി പരിഗണിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പൊള്ളത്തരമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാൻ സാധിക്കാത്തത് പെരുമാറ്റചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
 
എൻഎസ്എസിന് ആരോടും ശത്രുതയില്ല എന്നാൽ കാര്യം തുറന്ന് പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.മന്നം ജയന്തി പൊതു അവധിയാക്കണമെന്ന ആവശ്യ ഉന്നയിച്ച് 2017ലും 18ലും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ലെന്നും സുകുമാരൻ നായർ ചൂണ്ടികാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരെഞ്ഞെടുപ്പ് ചട്ടലംഘനം മുഖ്യമന്ത്രിക്ക് നോട്ടീസ്, 48 മണിക്കൂറിനകം വിശദീകരണം നൽകണം