ഡൽഹി: ബഹ്മപുത്ര നദിയ്ക്ക് കീഴിലൂടെ തന്ത്രപ്രധാന തുരങ്കപാത നിർമ്മിയ്ക്കാൻ തത്വത്തിൽ അംഗീകാരം നൽകി കേന്ദ്ര സർക്കാർ. അസമിലെ ഗോഹ്‌പൂർ, നുമാലിഗഡ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്നതായിരിയ്ക്കും നാലുവരി തുരങ്കപാത. നദിയ്ക്കടിയൂടെയുള്ള ഇന്ത്യയുടെ ആദ്യത്തെ തുരങ്കപാതായായിരിയ്ക്കും ഇത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള തുരങ്കത്തിലൂടെ അസമും അരുണാചൽ പ്രദേശം താമ്മിൽ വർഷം മുഴുവൻ പരസ്‌പരം ബന്ധിപ്പിയ്ക്കാനാകും.
ഇതാണ് തുരങ്കപാത നിർമ്മിയ്ക്കുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശം. സൈന്യത്തെയും ആയുധങ്ങളെയും വഹിച്ചുള്ള വാഹനങ്ങൾക്ക് 80 കിലോമീറ്റർ വേഗതിയിൽ തുരങ്കത്തിലൂടെ സാഞ്ചരിയ്ക്കാൻ സാധിയ്ക്കും. അതിർത്തിയിൽ അതിവേഗം സൈനിക നീക്കം നടത്താം എന്നതാണ് തുരങ്കപാതയുടെ പ്രധാന്യം. ചൈന ജിയാങ്സു പ്രവിശ്യയിൽ തൈഹു നദിക്കടിയിൽ പണിയുന്ന തുരങ്കത്തേക്കാൾ നീളമേറിയതാണ് ബ്രഹ്മപുത്രയ്ക്ക് കീഴിലൂടെയുള്ള തുരങ്കപാത. 14.85 കിലോമീറ്ററാണ് തുരങ്ക പാതയുടെ നീളം. 10.79 കിലോമീറ്ററാണ് ചൈനയിലെ തുങ്കത്തിന്റെ നീളം
അമേരിക്കൻ കാമ്പനിയായ ലൂയി ബഗറും, നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ച്വർ ഡെവലപ്മെന്റ് കോർപ്പറേഷനും ചേർന്നാണ് ഈ തുരങ്കം നിർമ്മിയ്ക്കുന്നത്. ടണൽ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ഡിസംബറിൽ ആരംഭിയ്ക്കും. മൂന്ന് ഘട്ടങ്ങളായാണ് നിർമ്മാണം പൂർത്തീകരിയ്ക്കുക. ഇംഗ്ലീഷ് ചാനലിന് കീഴിലൂടെയുള്ള തുരങ്കപാതയ്ക്ക് സമാനമായി ബ്രഹ്മപുത്രയ്ക്ക് കീഴിലൂടെയും പാത വേണം എന്ന് സൈന്യം കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പദ്ധതിയെ കുറിച്ച് സർക്കാർ ആലോചിച്ചത്.