Select Your Language

Notifications

webdunia
webdunia
webdunia
webdunia

സണ്ണി ലിയോണ്‍ കേരളത്തിന് 5 കോടി നല്‍കിയെന്നു പറയുന്നതില്‍ സത്യമുണ്ടോ ?

സണ്ണി ലിയോണ്‍ കേരളത്തിന് 5 കോടി നല്‍കിയെന്നു പറയുന്നതില്‍ സത്യമുണ്ടോ ?

സണ്ണി ലിയോണ്‍ കേരളത്തിന് 5 കോടി നല്‍കിയെന്നു പറയുന്നതില്‍ സത്യമുണ്ടോ ?
മുംബൈ/തിരുവനന്തപുരം , തിങ്കള്‍, 20 ഓഗസ്റ്റ് 2018 (18:08 IST)
അപ്രതീക്ഷിതമായി എത്തിയ മഴയും തുടര്‍ന്നുണ്ടായ പ്രളയവും കേരളത്തിലെ ജനജീവിതം താറുമാറാക്കി. വീടും നാടും ഉപക്ഷിച്ച് ആയിരക്കണക്കിനാളുകള്‍ക്ക് പലായനം ചെയ്‌തു.

ദുരിതത്തിലായ ജനജീവിതം തിരിച്ചു പിടിക്കാന്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിന് സഹായങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ സിനിമാ താരങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ബിസിനസുകാര്‍, വിവിധ വകുപ്പുകള്‍, സംഘടനകള്‍ എന്നിവടങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എത്തിച്ചേരുന്നുണ്ട്.

സഹായം നല്‍കിയവരില്‍ പലരും ലക്ഷക്കണക്കിനു രൂപയാണ് സംഭാവനയായി നല്‍കിയത്. ഇതിനിടെയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ കേരളത്തിന് സഹായമായി 5 കോടി നല്‍കിയെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ശക്തമായത്.

വാര്‍ത്ത പ്രചരിച്ചതോടെ സണ്ണിയെ വാഴ്ത്തി നിരവധി പോസ്‌റ്റുകള്‍ ഫേസ്‌ബുക്കിലിടം പിടിച്ചു. പലരും താരത്തിന് നന്ദി പറഞ്ഞപ്പോള്‍ ബോളിവുഡ് സുന്ദരി മുത്താണെന്നും പൊന്നാണെന്നുമായിരുന്നു ചിലരുടെ കമന്റ്. ഇതിനിടെയാണ് ഈ വാര്‍ത്ത സത്യമാണോ എന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയര്‍ന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് സണ്ണി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം. സര്‍ക്കാര്‍ വിഭാഗങ്ങളോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങളോ സണ്ണി 5 കോടി സംഭാവനായി നല്‍കിയെന്ന് വ്യകതമാക്കിയിട്ടില്ല. അതിനാല്‍ തന്നെ പുറത്തുവരുന്ന വാര്‍ത്തകള്‍ക്കും പ്രചാരണങ്ങള്‍ക്കും യാതൊരു അടിസ്ഥാനവുമില്ല.

മുമ്പ് കേരളത്തില്‍ എത്തിയ സണ്ണിയെ കാണാന്‍ കൊച്ചിയില്‍ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു. കേരളത്തിന്റെ സ്‌നേഹം കണ്ട് ഞെട്ടിപ്പോയെന്നായിരുന്നു താരം അന്ന് പ്രതികരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സണ്ണി ലിയോണ്‍ കേരളത്തിനായി 5 കോടി രൂപ നല്‍കിയെന്ന വാര്‍ത്തയും പുറത്തുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയക്കെടുതിയിൽ കേരളം; ദുരിതാശ്വാസ സാധനങ്ങള്‍ക്ക് വന്‍ നികുതി ചുമത്തി കേന്ദ്രസര്‍ക്കാർ