എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അഭിറാം മനോഹർ
വെള്ളി, 21 നവം‌ബര്‍ 2025 (14:48 IST)
കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. സംസ്ഥാനത്തെ തദ്ദേശ തിരെഞ്ഞെടുപ്പ് നടത്തിപ്പിനെ പറ്റി കോടതിക്ക് ബോധ്യമായ സാഹചര്യത്തിലാണ്. ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പടെ നാല് കക്ഷികളാണ് സുപ്രീം കോടതിയിലെ എസ്‌ഐആറിനെതിരെ ഹര്‍ജി നല്‍കിയത്.
 
കേരളത്തിനൊപ്പം ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഹര്‍ജികളും അഭിഭാഷകര്‍ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ തദ്ദേശ തിരെഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തിലാണ് അടിയന്തിരമായി ഹര്‍ജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.
 
 സംസ്ഥാന സര്‍ക്കാരിനായി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി കെ ശശി എന്നിവരും എം വി ഗോവിന്ദന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, അഭിഭാഷകന്‍ ജി പ്രകാശ് എന്നിവരും മുസ്ലീം ലീഗിനായി അഭിഭാഷകന്‍ ഹാരിസ് ബീരാനുമാണ് ഹാജരായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

അടുത്ത ലേഖനം
Show comments