എസ്‌ഐആര്‍ സമയക്രമത്തില്‍ മാറ്റം വരുത്തില്ലെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണം. ഫോം അപ്ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇറ്റങ്ങള്‍ സജ്ജമാക്കണമെന്നും കളക്ടര്‍മാര്‍ക്ക് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും മുസ്ലീം ലീഗും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ തിരെഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്‌ഐആര്‍ സമാന്തര പൗരത്വ പരിശോധനയാണെന്നും നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.