എമ്പുരാന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയക്കെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. എമ്പുരാന്‍ സിനിമാ വിവാദത്തില്‍ പോസ്റ്റിട്ട മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം.
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളു. വീട്ടില്‍ അര്‍ബന്‍ നെക്‌സലൈറ്റായ മരുമകളെ നിലയ്ക്ക് നിര്‍ത്തണം. തരത്തില്‍ പോയി കളിക്കടാ എന്റെ ഭര്‍ത്താവിനോട് വേണ്ട എന്നാണ് സുപ്രിയ പോസസ്റ്റിട്ടത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത് എന്നാണ് പറയാനുള്ളതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.