Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് അന്നപാത്രം, ചില നപുംസകങ്ങൾക്ക് പറയുന്നത് ഇഷ്ടമാവില്ല, കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം : സുരേഷ് ഗോപി

Suresh gopi- Remarks- Controversy- kerala news-സുരേഷ് ഗോപി- പരാമർശം,വിവാദം- കേരളവാർത്ത

അഭിറാം മനോഹർ

, വെള്ളി, 10 ഒക്‌ടോബര്‍ 2025 (13:18 IST)
കലുങ്ക് സംവാദം പരിപാടിയില്‍ വിവാദപരാമര്‍ശങ്ങള്‍ തുടര്‍ന്ന് കേന്ദ്രമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപി. പാലക്കാടിനെ അന്നപാത്രം എന്ന് പറഞ്ഞത് ചില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്. ഇനി കഞ്ഞിപാത്രമെന്ന് പറഞ്ഞത് ഇഷ്ടമാകാത്ത ചില നപുംസകങ്ങള്‍ക്ക് അന്നപാത്രമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. പാവപ്പെട്ടവന്റെ മുന്നില്‍ കഞ്ഞിപാത്രം മാത്രമെയുള്ളു. കേരളമെ, സമ്പന്നവര്‍ഗം മനസിലാക്കുകോളു. സുരേഷ് ഗോപി പറഞ്ഞു.
 
കഴിഞ്ഞ തവണ കിറ്റ് നല്‍കി പറ്റിച്ചെങ്കില്‍ ഇത്തവണ തിരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍  കിറ്റുമായി വന്നാല്‍  അവന്റെയൊക്കെ മുഖത്തേക്ക് വലിച്ചെറിയണം.ഇല്ലെങ്കില്‍ ഇനി നിങ്ങളെ ആര്‍ക്കും രക്ഷിക്കാനാവില്ല. പ്രജകളാണ് ഇവിടെ രാജ്യാക്കന്മാര്‍. ഇത് പ്രജാരാജ്യമാണ്. പ്രജകള്‍ വിരല്‍ചൂണ്ടി സംസാരിക്കണം. വ്യക്തിപരമായ ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതുവെച്ച് കൊയ്ത്ത് നടത്താമെന്ന് കരുതണ്ട്. നിവേദനം തന്നയാളെ ഞാന്‍ അവഹേളിച്ചെന്ന് പറയുന്നത് അവരുടെ വ്യാഖ്യാനം മാത്രമാണ്. സുരേഷ് ഗോപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒബാമ ഒന്നും ചെയ്തില്ല, എന്നിട്ട് നൊബേൽ കൊടുത്തു, ഞാൻ അവസാനിപ്പിച്ചത് 8 യുദ്ധങ്ങൾ: ട്രംപ്