Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിയുടെ സര്‍ക്കാര്‍ പ്രശംസ; തൃശൂര്‍ ബിജെപിയില്‍ മുറുമുറുപ്പ്

പൂരം നടത്തിപ്പിനു ഓടിനടന്ന മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു

Suresh Gopi, Thrissur Pooram, Suresh Gopi Praises LDF Government, Pinarayi Vijayan, K Rajan, Suresh Gopi About Pinarayi Vijayan

രേണുക വേണു

, ശനി, 31 മെയ് 2025 (08:24 IST)
Suresh Gopi

തൃശൂര്‍ പൂരം നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുടെ നിലപാടില്‍ തൃശൂര്‍ ബിജെപി നേതൃത്വത്തിനു അതൃപ്തി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി എംപി ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് തിരിച്ചടിയാകുമെന്നാണ് തൃശൂര്‍ ബിജെപി നേതൃത്വത്തിന്റെ പേടി. തൃശൂര്‍ പൂരം ഇത്രയും നന്നായി നടക്കാന്‍ കാരണം ഇടതുപക്ഷ സര്‍ക്കാരാണെന്ന ബോധ്യം വോട്ടര്‍മാര്‍ക്കിടയില്‍ ശക്തിപ്പെടുമെന്നും അത് ബിജെപിക്ക് തിരിച്ചടിയാകുമെന്നും ജില്ലാ നേതൃത്വം ആശങ്കപ്പെടുന്നു. 
 
പൂരം നടത്തിപ്പിനു ഓടിനടന്ന മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി വി.എന്‍.വാസവനെയും അഭിനന്ദിക്കാനും സുരേഷ് ഗോപി മടിച്ചിട്ടില്ല. പൂരം ഭംഗിയായി നടത്തുന്നതിനായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും പൂരപ്പറമ്പ് മണിക്കൂറുകള്‍ കൊണ്ടു വൃത്തിയാക്കിയ ശുചീകരണ തൊഴിലാളികളെ ആദരിക്കാനുമായി സംഘടിപ്പിച്ച 'ശുചിത്വ പൂരം' പരിപാടിയിലാണ് സുരേഷ് ഗോപിയുടെ സര്‍ക്കാര്‍ പ്രശംസ. 
 
കെ.രാജന്‍ ഓടിനടന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. പൂരം കാണാന്‍ ഒരു ഗാലറിയിലും അദ്ദേഹം ഇരുന്നില്ല. താന്‍ അവതരിപ്പിച്ചിരുന്ന ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞിരുന്നതുപോലെ അദ്ദേഹത്തിനു കെട്ടിപിടിച്ച് ഞെക്കി മുത്തം നല്‍കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍.വാസവനും ഓരോ കാര്യങ്ങളില്‍ കൃത്യമായി ഇടപെട്ട് മനസിലാക്കി പ്രവര്‍ത്തിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: അതിതീവ്ര മഴയ്ക്കു ശമനം; ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്