Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാലിന്യ നിര്‍മാര്‍ജനം: സംസ്ഥാനത്തെ എട്ട് നഗരസഭകള്‍ ആദ്യ നൂറില്‍, എല്ലാം എല്‍ഡിഎഫ് ഭരിക്കുന്നവ

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ അജൈവ മാലിന്യ ശേഖരണം, സംഭരണം, സംസ്‌കരണം എന്നിവയില്‍ 100 ശതമാനം കൈവരിച്ചതിന് പ്രത്യേക വിഭാഗത്തില്‍ പുരസ്‌കാരം നേടി

Kerala Model, LDF, Swachh Survekshan Kerala in First 100, സ്വച്ഛ് സര്‍വേക്ഷനില്‍ ചരിത്രനേട്ടവുമായി കേരളം

രേണുക വേണു

Kochi , വെള്ളി, 18 ജൂലൈ 2025 (09:47 IST)
Kochi

Swachh Survekshan: കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വേ 'സ്വച്ഛ് സര്‍വേക്ഷനി'ല്‍ ചരിത്രനേട്ടവുമായി കേരളം. 2024-25 ല്‍ രാജ്യത്തെ മികച്ച നൂറ് നഗരസഭകളുടെ പട്ടികയില്‍ കേരളത്തിലെ എട്ടെണ്ണം ഇടംപിടിച്ചു. 
 
കൊച്ചി, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളും മട്ടന്നൂര്‍, ആലപ്പുഴ, ഗുരുവായൂര്‍ മുനിസിപാലിറ്റികളുമാണ് ആദ്യ നൂറില്‍ ഇടംപിടിച്ചവ. റാങ്ക് ലിസ്റ്റില്‍ കൊച്ചി അമ്പതാം സ്ഥാനത്തും മട്ടന്നൂര്‍ 53 ലും തൃശൂര്‍ 58 ലും കോഴിക്കോട് 70 ലും ആണ്. ആലപ്പുഴ (80), ഗുരൂവായൂര്‍ (82), തിരുവനന്തപുരം (89), കൊല്ലം (93) എന്നിങ്ങനെയാണ് റാങ്ക് ലിസ്റ്റിലെ സ്ഥാനങ്ങള്‍. ഇവിടെയെല്ലാം എല്‍ഡിഎഫ് ഭരണസമിതികളാണ്. തുടര്‍ച്ചയായി എട്ടാം തവണയും ഇന്‍ഡോര്‍ പട്ടികയില്‍ ഒന്നാമതെത്തി. 
 
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ അജൈവ മാലിന്യ ശേഖരണം, സംഭരണം, സംസ്‌കരണം എന്നിവയില്‍ 100 ശതമാനം കൈവരിച്ചതിന് പ്രത്യേക വിഭാഗത്തില്‍ പുരസ്‌കാരം നേടി. ഇതിനൊപ്പം ഗാര്‍ബേജ് ഫ്രീസിറ്റി നക്ഷത്ര പദവി നേടി സംസ്ഥാനത്തെ 23 നഗരസഭകള്‍ അഭിമാനമായിമാറി, സംസ്ഥാനത്തെ നഗരസഭകള്‍ക്ക് ആദ്യമായാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. ആലപ്പുഴ, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ നഗരസഭകള്‍ക്ക് ത്രിസ്റ്റാര്‍ റേറ്റിംഗും ലഭിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് വാട്ടര്‍ പ്ലസ് സര്‍ട്ടിഫിക്കേഷനും ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Rains: പെയ്തു കഴിഞ്ഞിട്ടില്ല; തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ ചുഴലിക്കാറ്റ്, മഴ കനക്കും