Webdunia - Bharat's app for daily news and videos

Install App

സഭയുടെ ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെയുള്ള കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി - അന്വേഷണം തുടരും

സഭയുടെ ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെയുള്ള കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി - അന്വേഷണം തുടരും

Webdunia
ചൊവ്വ, 22 മെയ് 2018 (15:32 IST)
സിറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിൽ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് നടപടി.

ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.  ആലുവ സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹർജിയിൽ  നേരത്തെ അന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയിരുന്നത്. ഇതിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

അതേസമയം,​കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളൊന്നും തന്നെ കോടതി സ്റ്റേ ചെയ്തിട്ടില്ല. അതിനാ​ൽ തന്നെ പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഹർജിക്ക് നിലനിൽപില്ലാത്തതിനാൽ ഉത്തരവിനും നിലനിൽപില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. കര്‍ദനാളിനും മറ്റും നാലു പേര്‍ക്കും എതിരെ കേസെടുക്കാനായിരുന്നു സിംഗള്‍ ബെഞ്ച് ഉത്തരവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Karkadaka Vavu: ഇന്ന് കര്‍ക്കടക വാവ്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

അടുത്ത ലേഖനം
Show comments