വ്യാജമെഡിക്കൽ രേഖ: സെൻകുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
വ്യാജമെഡിക്കൽ രേഖ: സെൻകുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി വേതനം കൈപ്പറ്റിയെന്ന ആക്ഷേപത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് റദ്ദാക്കിയത്. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി.
സെൻകുമാറിനെതിരെ കേസെടുത്തത് നിയവിരുദ്ധമായിട്ടാണെന്നും, സ്റ്റേഷൻ ഹൗസ് ഓഫീസറെ കൊണ്ട് നിർബന്ധിപ്പിച്ച് കേസെടുക്കുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കേസെടുത്തത് നിയമവിരുദ്ധമായാണെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. സെന്‍കുമാര്‍ ഹജരാക്കിയ മെഡിക്കല്‍ രേഖകള്‍ വ്യാജമല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അജിത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സർക്കാരിൽനിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറി സെൻകുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തത്.
2016 ജൂണിൽ സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടർന്ന് പിറ്റേന്നുതന്നെ അദ്ദേഹം അവധിയിൽ പ്രവേശിച്ചിരുന്നു. തുടർന്നുള്ള എട്ടുമാസങ്ങളിൽ പകുതി ശമ്പളത്തിൽ അവധി അനുവദിക്കണമെന്നു കാണിച്ച് പ്രത്യേകം അപേക്ഷ സെൻകുമാർ ചീഫ് സെക്രട്ടറിക്ക് നൽകി.
അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കൽ ലീവായി പരിഗണിക്കാൻ പ്രത്യേകം അപേക്ഷ നൽകിയത്. ഇത് വ്യാജമാണെന്നാണ് പരാതി. സിപിഎം നേതാവ് സുകാർണോ ആണ് പരാതിക്കാരൻ.