Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാദിയ ഇസ്ലാം മതം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് പിതാവ് അശോകന്‍

ഹാദിയ ഇസ്ലാം മതം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് പിതാവ് അശോകന്‍

Ashokan statements
ന്യൂഡൽഹി , ചൊവ്വ, 6 മാര്‍ച്ച് 2018 (14:42 IST)
ഹാദിയ ഇസ്ലാം മതം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് സുപ്രീംകോടതിയില്‍ പിതാവ് അശോകന്റെ സത്യവാങ്മൂലം. മറ്റെന്നാളാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

നിരീശ്വരവാദിയായ തനിക്ക് ഹിന്ദുമതത്തിലോ ഇസ്ലാം മതത്തിലോ വിശ്വാസമില്ല. സുഹൃത്തായ അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കിൽ ഹാദിയ, ഫാസിൽ മുസ്തഫയുടെ രണ്ടാം ഭാര്യയായി യെമനിൽ എത്തുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മകളെ ശാരീരികമായും മാനസികമായും തട്ടിക്കൊണ്ടുപോയി തീവ്രവാദി നിയന്ത്രിത മേഖലയില്‍ ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആക്കാനുള്ള ശ്രമങ്ങള്‍ക്ക് താന്‍ ഒരിക്കലും മൂകസാക്ഷിയാകില്ല. ഫാസിൽ മുസ്തഫ, ഷെറിൻ ഷഹാന എന്നിവരുമായി ഹാദിയയ്ക്കുള്ള ബന്ധം പരാമർശിക്കുന്ന എൻഐഎ റിപ്പോർട്ട് പരിശോധിക്കണമെന്നും അശോകൻ സത്യവാങ്മൂലത്തില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറുതേ അല്ല സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്!