ടി സിദ്ദിക്കും വിഷ്‌ണുനാഥും വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍, കെപി‌സി‌സി പട്ടികയില്‍ സമവായം

ബിനോയ് സൈമണ്‍
ബുധന്‍, 22 ജനുവരി 2020 (20:35 IST)
കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റുസ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെയും കെ സുധാകരനെയും കൂടാതെ നാലുപേര്‍ കൂടി. ടി സിദ്ദിക്ക്, പി സി വിഷ്‌ണുനാഥ്, വി ഡി സതീശന്‍, കെ വി തോമസ് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരാകുക. 13 വൈസ് പ്രസിഡന്‍റുമാരെയും 36 ജനറല്‍ സെക്രട്ടറിമാരെയും 70 സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി ജംബോ ഭാരവാഹിപ്പട്ടിക തന്നെയാണ് ഇത്തവണയും കെ പി സി സിക്ക് ഉള്ളത്. 
 
അടൂര്‍ പ്രകാശ്, കെ സി റോസക്കുട്ടി, ജോസഫ് വാഴയ്ക്കന്‍, വി എസ് ശിവകുമാര്‍, ശൂരനാട് രാജശേഖരന്‍, ടി എന്‍ പ്രതാപന്‍, എ പി അനില്‍ കുമാര്‍, കെ പി ധനപാലന്‍, സി പി മുഹമ്മദ്, മോഹന്‍ ശങ്കര്‍, എഴുകോണ്‍ നാരായണന്‍, ഒ അബ്ദുറഹ്മാന്‍ കുട്ടി, തമ്പാനൂര്‍ രവി എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. 
 
ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ പത്‌മജ വേണുഗോപാലും ഉള്‍പ്പെടുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റായി യു രാജീവനെ നിയമിക്കും. ഉമ്മന്‍‌ചാണ്ടി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമവട്ട തീരുമാനമായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments