Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കേന്ദ്രത്തിന് എതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല' - ആരിഫ് ഖാന് എതിരെ മുന്‍ ഗവര്‍ണര്‍ പി സദാശിവം

'കേന്ദ്രത്തിന് എതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല' - ആരിഫ് ഖാന് എതിരെ മുന്‍ ഗവര്‍ണര്‍ പി സദാശിവം
, ചൊവ്വ, 21 ജനുവരി 2020 (16:02 IST)
പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേരള സർക്കാരിനോട് ഗവർണർ ആരിഫ് ഖാൻ വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ ഗവർണർക്കെതിരെ മുൻ ഗവർണർ പി സദാശിവം രംഗത്ത്. 
 
കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ലെന്ന് പി സദാശിവം പറഞ്ഞു. കേന്ദ്ര നിയമത്തിനതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്നായിരുന്നു ആരിഫ് ഖാന്റെ വാദം.
 
‘ചില നിയമനിര്‍മ്മാണങ്ങള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ ഗവര്‍ണറെ മര്യാദയുടെ പേരില്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന് നിയമപരമായ ബാദ്ധ്യത ഇല്ല’ ജസ്റ്റിസ് സദാശിവം പറഞ്ഞു.  തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു ഗവർണറുടെ വാദം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൗരത്വനിയമഭേദഗതി നിയമത്തിൽ നിന്നും പിന്മാറുന്ന പ്രശ്‌നമില്ല, പ്രതിഷേധക്കാർക്ക് അത് തുടരാം'- അമിത് ഷാ