തമിഴ്‌നാട്ടില്‍ ലൈംഗിക പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട 255 സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടുന്നു. പീഡന കേസുകളില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ യോഗ്യത റദ്ദാക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടികള്‍ തുടങ്ങിയത്. 10 വര്‍ഷത്തിനിടയില്‍ ലൈംഗിക പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ കണ്ടെത്താനുള്ള നടപടികളാണ് തുടങ്ങിയത്. ആദ്യഘട്ടത്തിലാണ് 255 പേരെ പിരിച്ചുവിടുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ സംഭവം ഏറെ വിവാദമായിരുന്നു. പിന്നാലെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പ്രതികളായ അധ്യാപകരുടെ കുറ്റങ്ങളും സ്വീകരിച്ച നടപടികളും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് പരിശോധിക്കും. തുടര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചിട്ടുണ്ട്.