വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍. ഹര്‍ത്താലിനിടെ ലക്കിടിയില്‍ സംഘര്‍ഷമുണ്ടായി. ഹര്‍ത്താലില്‍ ലക്കിടിയില്‍ വാഹനങ്ങള്‍ തടയാന്‍ കോണ്‍ഗ്രസും യുഡിഎഫ് പ്രവര്‍ത്തകരും ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയശേഷം ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. പോലീസ് അകാരണമായി പ്രകോപനം ഉണ്ടാക്കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയനാട്ടില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പാല്‍, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.