Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോളേജ് അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

കോളേജ് അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

ശ്രീനു എസ്

, വ്യാഴം, 25 ജൂണ്‍ 2020 (18:34 IST)
തിരുവനന്തപുരം: സാങ്കേതികവിദ്യയിലൂന്നി ഓണ്‍ലൈന്‍ പാഠ്യഭാഗങ്ങള്‍ തയ്യാറാക്കുന്നതിന്  ആയിരം അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഫാക്കല്‍റ്റി ഡവലപ്‌മെന്റ് സെന്ററിന്റെ ആഭിമൂഖ്യത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാല/കോളേജ് അദ്ധ്യാപകര്‍ക്കായി ജൂലായ് 13 മുതല്‍ 17 വരെ ഒരാഴ്ച (ദിവസം 3 മണിക്കൂര്‍) നീളുന്ന ഓണ്‍ലൈന്‍ ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം സങ്കടിപ്പിക്കുന്നു. 
 
1000രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സയന്‍സ് അദ്ധ്യാപകര്‍ക്കാണ്  'ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ ഇന്‍ ഹയര്‍ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ' എന്ന വിഷയത്തിലൂന്നിയുള്ള ആദ്യത്തെ ഓണ്‍ലൈന്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നതിന് അവസരമുള്ളത്. സര്‍വകലാശാല, ഗവണ്‍മെന്റ് / എയ്ഡഡ് കോളേജുകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ താത്പര്യമുള്ള അദ്ധ്യാപകര്‍ 5/7/2020 ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഐടികള്‍ തുടങ്ങിയവയിലെ വിദഗ്ധരാണ്  ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബന്ധപ്പെടാവുന്ന നമ്പര്‍ - 7561018708, 9495027525, 8281942902

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഹ്‌ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ്, മുന്‍‌കൂര്‍ ജാമ്യമെടുക്കില്ലെന്ന് ഭര്‍ത്താവ്