Publish Date: Wed, 29 Apr 2026 (11:31 IST)
Updated Date: Wed, 29 Apr 2026 (11:33 IST)
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2026-27 അദ്ധ്യയനവര്‍ഷത്തില്‍ 11-ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബ്സൈറ്റ് മുഖേന മേയ് 21 മുതല്‍ ഓണ്‍ലൈന്‍ ആയും അതത് സ്‌കൂളുകളില്‍ നേരിട്ടെത്തി ഓഫ്ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 5 വൈകിട്ട് 5 ആണ്. രജിസ്ട്രേഷന്‍ ഫീസായ 115 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 60 രൂപ) ഓണ്‍ലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കു രജിസ്ട്രേഷന്‍ ഫീസ് അടച്ചതിന് ശേഷം രജിസ്ട്രഷേന്‍ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങള്‍ വേ.ൈശവൃറ.മര.ശി എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ നല്‍കണം.
ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്ട്രേഷന്‍ ഫീസും സഹിതം (രജിസ്ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പാള്‍മാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാം) ജൂണ്‍ 6ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.
ഐ.എച്ച്.ആര്‍.ഡി. യുടെ കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888, 8547006804), അടൂര്‍(പത്തനംതിട്ട, 04734-224078, 8547005020), ചേര്‍ത്തല, (ആലപ്പുഴ, 0478-2552828, 8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013),