Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വേതന വര്‍ധനവ് ആണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്

Pinarayi Vijayan

രേണുക വേണു

, ചൊവ്വ, 22 ഏപ്രില്‍ 2025 (16:47 IST)
സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ ജീവനക്കാരനും അഞ്ച് ശതമാനം വീതമുള്ള വേതന വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 
 
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വേതന വര്‍ധനവ് ആണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. കരാര്‍ ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന നടപടിയാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. കരാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. 
 
ധനവകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും കരാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവ് നടപ്പിലാക്കുക. സംസ്ഥാനത്ത് ആകെയുള്ള കരാര്‍, താല്‍ക്കാലിക, ദിവസവേതന ജീവനക്കാരില്‍ 90 ശതമാനം പേരും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം നിയമിച്ചവരാണെന്നാണ് ഏകദേശ കണക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച