Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജവാർത്ത പ്രചരിപ്പിച്ച കേസിൽ കോട്ടയത്ത് 10 പേരെ അറസ്റ്റ് ചെയ്‌തു

വ്യാജവാർത്ത പ്രചരിപ്പിച്ച കേസിൽ കോട്ടയത്ത് 10 പേരെ അറസ്റ്റ് ചെയ്‌തു
, വെള്ളി, 10 ഏപ്രില്‍ 2020 (11:16 IST)
തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തവർ നാട്ടിൽ ഒളിച്ചുതാമസിക്കുന്നുവെന്ന് വ്യാജപ്രചാരണം നടത്തിയ പത്ത് പേരെ കോട്ടയത്ത് അറസ്റ്റ് ചെയ്‌തു.കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള  മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് ഇവർ തബ്‌ലീഗ് സമ്മേളനത്തിന് പോയി വന്ന ഏഴ് പേർ ഒളിവിൽ കഴുയുന്നതായി വ്യാജപ്രചാരണം നടത്തിയത്.
 
മാതൃസാഗ എന്ന വാട്‌സ്ഗ്രൂപ്പിലാണ് ഈ വാര്‍ത്ത ആദ്യമായി വന്നത്. തുടര്‍ന്ന് പള്ളിഭാരവാഹികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.ഇതിനെ തുടർന്ന് ഗ്രൂപ്പ് അഡ്‌മിനെയും വാർത്ത പ്രചരിപ്പിച്ച മറ്റ് ഗ്രൂപ്പ് അഡ്മിൻമാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. അതേസമയം വാർത്ത ഇതിനോടകം നൂറിലധികം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതായാണ് വിവരം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ റിസപ്ഷൻ ഇല്ല, പകരം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് 1250 ചാക്ക് അരി നൽകി യോഗി ബാബു