Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരണ്യ സ്വന്തം കുഞ്ഞിനെ കൊന്നത് കാമുകനെ സ്വന്തമാക്കാൻ; കുറ്റപത്രം തയ്യാർ

ശരണ്യ സ്വന്തം കുഞ്ഞിനെ കൊന്നത് കാമുകനെ സ്വന്തമാക്കാൻ; കുറ്റപത്രം തയ്യാർ

അനു മുരളി

, ശനി, 25 ഏപ്രില്‍ 2020 (12:31 IST)
കണ്ണൂർ തയ്യിലിൽ കടൽഭിത്തിയിലെറിഞ്ഞ് രണ്ടരവയസുകാരനെ കൊന്ന കേസിലെ മുഖ്യപ്രതിയായ അമ്മ ശരണ്യയ്ക്കെതിരായ കുറ്റപത്രം തയ്യാറായി. കാമുകനെ സ്വന്തമാക്കാനാണ് കുഞ്ഞിനെ കൊന്നതെന്ന് ശരണ്യ വ്യക്തമാക്കി. സംഭവം നടന്ന സമയത്ത് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കുഞ്ഞിനെ കൊന്നതുമായി ബന്ധപ്പെട്ട് ഇയാൾക്ക് നേരിട്ട് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു.
 
കുഞ്ഞിനെ കൊലപ്പെടുത്തി ആ കുറ്റം ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് ശേഷം കാമുകനെ വിവാഹം കഴിക്കാമെന്നായിരുന്നു ശരണ്യയുടെ പ്ലാനെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരണ്യക്കെതിരെ പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശരണ്യ  ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരുവിൽ അന്തിയുറങ്ങിയിരുന്ന അറുന്നൂറോളം പേർക്കാണ് അവർ ആശ്രയമായത്, നടനെയും ഭാര്യയെയും അഭിനന്ദിച്ച് മോഹൻലാൽ