Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
, ബുധന്‍, 7 ജൂണ്‍ 2023 (17:24 IST)
പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തി ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ രോഗിക്കൊപ്പം വന്ന പന്നിയങ്കര അമ്പലപ്പറമ്പ് അജീഷ് എന്ന മുപ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്.
 
ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ആയിരുന്നു. സെക്യൂരിറ്റി ജീവനക്കാർ അടക്കം ഉള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് വടക്കാഞ്ചേരി പോലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
 
ആരോഗ്യ വകുപ്പ് ജീവനക്കാരെ ആക്രമിക്കുന്നത് തടയുന്നതിന് സർക്കാർ പുറത്തിറക്കിയ പുതിയ ഓർഡിനൻസ് വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അന്വേഷണത്തിൽ ഇയാൾ ഒരു കൊലപാതക കേസിലെ പ്രതികൂടിയാണ് എന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂജയ്ക്കെത്തിയ ആൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു പിടിയിലായി