Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി
തിരുവനന്തപുരം , വെള്ളി, 1 ഫെബ്രുവരി 2019 (19:58 IST)
സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് സർക്കാർ തിരുത്തി. മാധ്യമ നിയന്ത്രണം കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയതോടെയാണ് നിയന്ത്രണങ്ങളിൽ ആഭ്യന്തരവകുപ്പ് ഇളവ് വരുത്തിയത്.

പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. പുതിയ ഉത്തരവിൽ അഭിമുഖങ്ങൾക്ക് പിആർഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥ മാറ്റി.

നവംബർ 11-ന് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസാണ് ഇറക്കിയ ഉത്തരവായിരുന്നു വിവാദത്തിലായത്. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാധ്യമങ്ങൾ തേടുന്നത് സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നുവെന്നായിരുന്നു പരാമർശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രബജറ്റ് 2019: ജനപ്രിയം, കര്‍ഷിക മേഖലയ്ക്ക് ഊന്നല്‍