Select Your Language

Notifications

webdunia
webdunia
webdunia
Monday, 24 February 2025
webdunia

ആദ്യം ചാണ്ടിയുടെ രാജി, പിന്നെ യോഗം; ഇടതുമുന്നണിയിൽ പൊട്ടിത്തെറി

മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുന്നു

ആദ്യം ചാണ്ടിയുടെ രാജി, പിന്നെ യോഗം; ഇടതുമുന്നണിയിൽ പൊട്ടിത്തെറി
, ബുധന്‍, 15 നവം‌ബര്‍ 2017 (09:39 IST)
കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് സിപിഐ. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചാണ്ടിയുടെ രാജികാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
 
ഗതാഗത മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാലാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാണാം രാജേന്ദ്രൻ അറിയിച്ചു. ചാണ്ടിയുടെ രാജിയെ ചൊല്ലി നേരത്തേ തന്നെ മുന്നണിയിൽ തർക്കം നിലനിന്നിരുന്നു. സിപിഐയുടെ ഈ പരസ്യ നിലപാട് മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കുമെന്നാണ് സൂചന.
 
കോടതി വിധി വരും വരെ രാജിയില്ലെന്നും വിധ് വരുന്നതുവരെ കാക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്. ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇപ്പോൾ സിപിഐയും സിപിഎമ്മും ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ, രാജി ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് എൻസിപി ദേശീയ നേതൃത്വം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർണായക കൂടിക്കാഴ്ച അവസാനിച്ചു, വിധിവരും വരെ രാജിയില്ല; തോമസ് ചാണ്ടിയുടെ സമ്മർദ്ദത്തിനു വഴങ്ങി മുഖ്യമന്ത്രി