കണ്ണൂർ: വഴി ചോദിക്കാൻ എന്ന രീതിയിൽ എത്തി വീട്ടമ്മയുടെ അഞ്ചു പവന്റെ സ്വർണ്ണ മാല കവർന്ന കേസിലെ രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തു. മട്ടന്നൂർ മാങ്ങാട്ടിടം കറിയിൽ സ്വദേശി സി.പി.ഖാലിദ് (38), പാലോട്ടുപള്ളി സ്വദേശി കെ.പി.നവാസ് (39) എന്നിവരാണ് മട്ടന്നൂർ പോലീസ് ഇൻസ്പെക്ടർ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ഇരുപത്തൊമ്പതിനു രാവിലെ ആറരയോടെയാണ് ചാലോട് റോഡിൽ ഉഷസ്സിൽ റിട്ടയേഡ് അധ്യാപിക സി.ദേവി (77) യുടെ മാലയാണ് കവർന്നത്. ഗേറ്റിനു മുമ്പിൽ നിൽക്കുമ്പോഴായിരുന്നു കൂത്തുപറമ്പിലേക്കുള്ള വഴി ഏതെന്നു ചോദിച്ചു അടുത്തെത്തിയതും മാല പൊട്ടിച്ചു ഓടിപ്പോയതും.
സ്കൂട്ടറിൽ എത്തിയതായിരുന്നു മാല കവർന്നത്. ജില്ലയിലെ നിരവധി സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇരുവരെയും പിടികൂടിയത്. പാലോട്ടുപള്ളി സ്വദേശിയുടെ സ്കൂട്ടർ വാങ്ങിയായിരുന്നു പ്രതികൾ മാല പൊട്ടിക്കാൻ എത്തിയത്.