Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധു കൊലക്കേസിലെ പതിനാല് പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

മധു കൊലക്കേസിലെ പതിനാല് പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ഏപ്രില്‍ 2023 (14:37 IST)
മധു കൊലക്കേസിലെ പതിനാല് പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പതിനാറാം പ്രതി മുനീറിന് 500 രൂപ പിഴ മാത്രമാണ് ശിക്ഷ. മൂന്നു മാസം കൂടി ശിക്ഷ വിധിച്ചെങ്കിലും വിചാരണ കാലയളവ് ശിക്ഷയായി കണക്കാക്കും. കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്സി/എസ്ടി സ്‌പെഷല്‍ കോടതി കണ്ടെത്തിയിരുന്നു. രണ്ടു പേരെ വിട്ടയച്ചു. പണവും രാഷ്ട്രീയവും ഉപയോഗിച്ച് 24 സാക്ഷികളെ കൂറുമാറ്റിയിട്ടും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന് കഴിഞ്ഞു.
 
അട്ടപ്പാടി താവളം പാക്കുളം മേച്ചേരിയില്‍ ഹുസൈന്‍ (59), കള്ളമല മുക്കാലി കിളയില്‍ മരയ്ക്കാര്‍ (41), കള്ളമല പൊതുവച്ചോല ഷംസുദീന്‍ (41), മുക്കാലി താഴുശ്ശേരി രാധാകൃഷ്ണന്‍ (38), ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കര്‍ (39), കള്ളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കള്‍ വീട്ടില്‍ സിദ്ദീഖ് (46), കള്ളമല മുക്കാലി തൊട്ടിയില്‍ ഉബൈദ് (33), മുക്കാലി വിരുത്തിയില്‍ നജീബ് (41), കള്ളമല മുക്കാലി മണ്ണംപറ്റ ജൈജുമോന്‍ (52), കള്ളമല കൊട്ടിയൂര്‍ക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സജീവ് (38), കള്ളമല മുക്കാലി മുരിക്കട സതീഷ് (43), മുക്കാലി ചെരുവില്‍ ഹരീഷ് (42), മുക്കാലി ചെരുവില്‍ ബിജു (45), മുക്കാലി വിരുത്തിയില്‍ മുനീര്‍ (36) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാലാം പ്രതി കല്‍ക്കണ്ടി കക്കുപ്പടി കുന്നത്തുവീട് അനീഷ് (38), 11ാം പ്രതി കള്ളമല മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം (52) എന്നിവരെയാണ് വെറുതേ വിട്ടത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, പരിക്കേല്‍പ്പിക്കല്‍, എസ്സി/എസ്ടി നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് തെളിഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോർബ്സ് സമ്പന്നരുടെ പട്ടികയിൽ സ്ഥാനം നേടി 10 മലയാളികൾ, ഒന്നാമത് യൂസഫലി മറ്റുള്ളവർ ഇവർ