Select Your Language

Notifications

webdunia
webdunia
webdunia
webdunia

‌ പ്രണയം നിരസിച്ച യുവതിക്ക് സമ്മാനമായി സ്വന്തം രക്തം കുപ്പിയിലാക്കി; കൈഞരമ്പ് മുറിച്ച യുവാവിന് ദാരുണാന്ത്യം

love failure
ചെന്നൈ , വ്യാഴം, 29 ഓഗസ്റ്റ് 2019 (19:55 IST)
യുവതി പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കൈഞരമ്പ് ആത്മഹത്യ ചെയ്‌തു. ചെന്നൈ സ്വദേശിയായ കുമാരേശ പാണ്ഡ്യൻ (36) ആണ് ജീവനൊടുക്കിയത്. ഞരമ്പ് മുറിച്ച ശേഷം രക്തം ഇയാള്‍ കുപ്പിയില്‍  ശേഖരിച്ചു. കാമുകിയായ യുവതിക്ക് തന്റെ രക്തം നല്‍കണമെന്ന് സുഹൃത്തിനെ ഇയാള്‍ അറിയിക്കുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് കുമാരേശന്‍ ആത്മഹത്യ ശ്രമം നടത്തിയത്. ബന്ധു കൂടിയായ യുവതിയെ രണ്ടു  വര്‍ഷമായി യുവാവ് സ്‌നേഹിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രണയം തുറന്ന് പറഞ്ഞെങ്കിലും യുവതി നിരസിച്ചു. ഫേസ്‌ബുക്കിലും വാട്‌സപ്പിലും പെണ്‍കുട്ടി കുമാരേശനെ ബ്ലോക്ക് ചെയ്യുകയും ചെയ്‌തു. ഇതോടെയാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

സുഹൃത്തിനൊപ്പം മദ്യപിച്ചിരിക്കെ യുവതി പ്രണയം നിരസിച്ച കാര്യം വ്യക്തമാക്കുകയും തുടര്‍ന്ന് കുമാരേശന്‍ കുപ്പി പൊട്ടിച്ച് വലത് കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച് രക്തം കുപ്പിയില്‍ ശേഖരിച്ചു. താന്‍ മരണപ്പെട്ടാല്‍ തന്റെ രക്തം യുവതിക്ക് നല്‍കണമെന്ന് സുഹൃത്തിനെ അറിയിക്കുകയും ചെയ്‌തു.

മദ്യലഹരിയിലായ സുഹൃത്തിന് കുമാരേശനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്‌ച പുലര്‍ച്ചെയോടെ കുമരേശൻ മരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടികയില്‍ ഒന്നാമന്‍; ഋഷിരാജ്‌ സിംഗ് സിബിഐ സ്‌പെഷല്‍ ഡയറക്‌ടറായേക്കും