കാണിക്ക വഞ്ചി മോഷ്‌ടിച്ച കള്ളനെ ‘ബ്രസീല്‍ ആരാധകര്‍’ പിടികൂടി; സംഭവം തിരുവനന്തപുരത്ത്
കാണിക്ക വഞ്ചി മോഷ്‌ടിച്ച കള്ളനെ ‘ബ്രസീല്‍ ആരാധകര്‍’ പിടികൂടി; സംഭവം തിരുവനന്തപുരത്ത്
കാണിക്ക വഞ്ചി മോഷ്‌ടിച്ച യുവാവിനെ ‘ബ്രസീല്‍ ആരാധകര്‍’ പിടികൂടി. ഞായറാഴ്‌ച രാത്രി കുളത്തൂരിലെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി മോഷ്‌ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രാജീവാണ് പിടിയിലായത്.
ബ്രസീല്‍ - സ്വിറ്റ്‌സര്‍ലന്‍ഡ് മത്സര ശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്ന ആരാധകര്‍ സംശയം തോന്നി രാജിവിനെ പിടികൂടുകയായിരുന്നു. സൈക്കിളില്‍ മോഷ്‌ടിച്ച കാണിക്കവഞ്ചിയുമായി രക്ഷപ്പെടുന്നതിനിടെ ബ്രസീല്‍ ആരാധകര്‍ക്കിടെയിലേക്ക് ഇയാള്‍ എത്തുകയായിരുന്നു.
കാണിക്കവഞ്ചി കണ്ടയുടന്‍ രാജീവിനെ യുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയും പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയാണെന്ന് വ്യക്തമായി. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള രാജീവ് മുമ്പും മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ട്.