Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യക്ക് താടിയുണ്ട് അതിനാൽ തനിക്ക് വിവാഹമോചനം നൽകണമെന്ന് ഭർത്താവ് കോടതിയിൽ; കോടതി പറഞ്ഞതിങ്ങനെ

ഭാര്യക്ക് താടിയുണ്ട് അതിനാൽ തനിക്ക് വിവാഹമോചനം നൽകണമെന്ന് ഭർത്താവ് കോടതിയിൽ; കോടതി പറഞ്ഞതിങ്ങനെ
, ചൊവ്വ, 19 ജൂണ്‍ 2018 (17:51 IST)
അഹമ്മദാബാദ്: ഭാര്യക്ക് താടിയും ആ‍ൺശബ്ദവുമാണെന്ന് കാരണത്താൽ തനിക്ക് വിവാഹ മോചനനം നൽകണം എന്ന് ഭർത്താവ് കൊടതിയിൽ. അഹമ്മദാബാദിലെ കുടുംബ കോടതിയിലാണ് ഈ ഹർജി വന്നത്. വിവാഹത്തിന് മിൻപ് കണ്ടിരുന്നങ്കിലും മുഖപടം അണിഞ്ഞിരുന്നതിനാൽ താടിയുള്ളകാര്യം തനിക്കറിവുണ്ടായിരുന്നില്ല. പുരുഷ ശബ്ദമാണ് ഭാര്യക്കെന്നും ഇക്കാര്യങ്ങൾ മറച്ച് വച്ചാണ് വിവാഹം നടത്തിയത് എന്ന് ഭർത്താവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
 
ഹോർമോൺ വ്യതിയാനങ്ങൾ ഉള്ളതിനാൽ മുഖത്ത് രോമങ്ങൾ ഉണ്ട് എന്നത് ശരിയാണ്. എന്നാൽ ഇത് ചികിത്സയിലൂടെ മാറ്റാവുന്നതേയുള്ളു. ഇക്കാര്യം പറഞ്ഞ് ഭാര്യയെ വീട്ടിൽ നിന്നും പുറത്താക്കാനാണ് ഭർത്താവ് ശ്രമിക്കുന്നത് എന്ന് ഭാര്യയുടെ അഭിഭാഷകൻ വാദിച്ചതോടെ കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് ഭർത്താവ് അറിയിക്കുകയായിരുന്നു തുടർന്ന് കോടതി ഹർജി തള്ളുകയും ചെയ്തു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പയെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം യു എ ഇ നീക്കം ചെയ്തു