Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തിന് പരിഗണനയില്ലെങ്കിൽ കേന്ദ്രത്തോട് സഹകരിയ്ക്കാൻ ബുദ്ധിമുട്ടുണ്ട്: മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2020 (07:48 IST)
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേയ്ക്ക് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് നേരിട്ട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. വ്യോമയാന മന്ത്രാലയവും പ്രധാനമന്ത്രിയും സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പിന്റെ ലംഘനമാണ് നടന്നത് എന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
വ്യോമയാന മന്ത്രാലയം 2003ൽ സംസ്ഥാനത്തിന് നൽകിയ ഉറപ്പിന്റെ ലംഘനമാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്തിന്റെ സംഭാവനകള്‍ പരിഗണിക്കുമെന്നായിരുന്നു വ്യോമയാന മന്ത്രാലയം ഉറപ്പുനല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇക്കാര്യം പ്രധാനമന്ത്രി ഉറപ്പ് നൽകിയുരുന്നു. സംസ്ഥാനത്തിന് പരിഗണനയില്ലെങ്കിൽ കേന്ദ്ര തീരുമാനത്തിനോട് സഹകരിയ്ക്കാൻ ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.
 
രാജ്യാന്തര ടെർമിനലിന്റെ നിർമ്മാണത്തിനായി 23.57 ഏക്കർ സ്ഥലമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സംസ്ഥാനം സൗജന്യമായി കൈമാറിയത്. ഭൂമിയുടെ വില പിന്നീട് ഓഹരി മൂല്യമായി സംസ്ഥാന സർക്കാരിന് ലഭിയ്ക്കും എന്ന ഉറപ്പിലായിരുന്നു ഇത്. 2018ൽ നീതി ആയോഗ് വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ ഇക്കാര്യം വിശദീകരിയ്ക്കുകയും ചെയ്തിരുന്നു. പൊതു സ്വകാര്യ പങ്കാളിത്തം പരിഗണിയ്ക്കുന്ന വിമാനത്താവളങ്ങളിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണം എന്നും സർക്കാർ പ്രധാന ഓഹരി ഉടമകളായ സംവിധാനത്തിന് നടത്തിപ്പ് അവകാശം കൈമാറം എന്നും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്രം പരിഗണിച്ചില്ല
 
സുപ്രീം കോടതിയുടെ നിർദേശപ്രകാരം വ്യവഹാരം ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിയ്ക്കുമ്പോഴാണ് ഈ തീരുമാനം. സംസ്ഥാനം മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിയ്ക്കാതെ കേന്ദ്രം എകപക്ഷീയമായി തീരുമാനംമെടുത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി സഹകരിയ്കാൻ സർക്കാരിന് ബുദ്ധിമുട്ടുണ്ട്, മുഖ്യമന്ത്രി കത്തിൽ കുറിച്ചു. പ്രധാമന്ത്രി വിധയത്തിൽ ഇടപെടണം എന്നും മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി

ഹമാസിനെ നിരായുധീകരിക്കും,ഗാസയിലെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക്, ഘട്ടം ഘട്ടമായി ഇസ്രായേല്‍ പിന്മാറും: ട്രംപിന്റെ 20 ഇന ഗാസ പദ്ധതി, പൂര്‍ണ്ണരൂപം

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

Karur Stampede: കരൂർ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് അറസ്റ്റിൽ, വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

അടുത്ത ലേഖനം
Show comments