Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊങ്കാല കഴിഞ്ഞു, നഗരം ക്ലീന്‍ ക്ലീന്‍; കൈയടി നേടി തിരുവനന്തപുരം നഗരസഭ

പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിനു ശേഷമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്

Arya Rajendran, Thiruvananthapuram Corporation, Pongala cleaning

രേണുക വേണു

, വെള്ളി, 14 മാര്‍ച്ച് 2025 (08:20 IST)
മേയര്‍ ആര്യ രാജേന്ദ്രന്‍ സംസാരിക്കുന്നു

ആറ്റുകാല്‍ പൊങ്കാലയ്ക്കു പിന്നാലെ നഗരം ക്ലീനാക്കി തിരുവനന്തപുരം നഗരസഭ. പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് നഗരത്തെ വെടിപ്പാക്കിയത്. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജ്യേന്ദ്രന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. 
 
പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിനു ശേഷമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നഗരസഭയുടെ കീഴിലെ 3,204 ശുചീകരണ തൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. നഗരസഭയുടെ കീഴിലുള്ള 30 വാര്‍ഡുകളെ ഉത്സവമേഖലയായി തിരിച്ച് ഇവിടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചിരുന്നു. 
 
പൊങ്കാലയ്ക്കായി ഭക്തര്‍ ഉപയോഗിച്ച ചുടുകട്ടകള്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി ശേഖരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം നഗരത്തില്‍ കൃത്രിമ മഴ പെയ്യിക്കുകയും ചെയ്തു.സിനിമകളില്‍ കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണിയുടെ ഏഴ് ടാങ്കറുകള്‍ ഉള്‍പ്പെടെ 22 ടാങ്കറുകളാണ് മഴപെയ്യിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ സ്വയം പങ്കാളികളെ കണ്ടെത്തുകയും വേണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്