Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിന തടവ്

മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 27 ഏപ്രില്‍ 2024 (19:05 IST)
തിരുവനന്തപുരം: അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി ശേഷം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒന്‍പത് വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും കോടതി വിധിച്ചു.ആറ്റിങ്ങള്‍ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഞ രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി 8 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
 
2020 ജൂണില്‍ അഞ്ചാം ക്ലാസ്സ് കാരിയായ കുട്ടി അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം രാവിലെ 10 മണിക്ക് കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മനോരോഗിയായ അമ്മ വിടിന് മുന്നില്‍ നില്‍ക്കുക്കയായിരുന്നു. കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ പ്രതി അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി. അമ്മയുടെ നിലവിളി കേട്ട് കുട്ടയും കുട്ടിയുടെ അനുജനും വീടിന് പുറത്തേക്ക് വന്നു. കുട്ടിയുടെ അനുജനയെ വിരട്ടിയോടിച്ച് ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ട പോയി പീഡിപ്പിക്കുകയായിരുന്നു. പീഢനത്തില്‍ അവശയായ കുട്ടിയോട് സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപെടുത്തി. കുട്ടി പുറത്ത് ഇറങ്ങിയപ്പോള്‍ അമ്മ അവശയായി കിടക്കുകയായിരുന്നു. അന്നേ ദിവസം വൈകിട്ട് പ്രതി വീണ്ടും വരുകയും കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. ആ സമയം അമ്മയും കുട്ടിയും ബഹളം വെച്ച് കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിച്ചു. വീട്ടില്‍ ആരും നോക്കാന്‍ ഇല്ലാത്തതിനാല്‍ കുട്ടി സര്‍ക്കാര്‍ ഹോമില്‍ നിന്നാണ് പഠിച്ചിരുന്നത്. സംഭവത്തില്‍ ഭയന്ന് കുട്ടി പുറത്ത് പറിഞ്ഞില്ല. സമനമായ സംഭവം ഹോമിലെ മറ്റൊരു കുട്ടിക്ക് നടന്നപ്പോള്‍ ആണ് കുട്ടി പുറത്ത് പറഞ്ഞത്. തുടര്‍ന്ന് ഹോം അധികൃതര്‍ പോലീസില്‍ വെളിപെടുത്തുകയായിരുന്നു. പിഴതുക കുട്ടിക്ക് നല്‍കണമെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏപ്രില്‍ 30 വരെ നീട്ടി