Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് 17 രോഗികളുടെ സാമ്പിളുകള്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 15 മാര്‍ച്ച് 2025 (16:26 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു. മെഡിക്കല്‍ കോളേജിലെ പത്തോളജിയില്‍ പരിശോധനയ്ക്ക് അയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ഇത്തരത്തില്‍ മോഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ ആക്രി വില്പനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
 
മെഡിക്കല്‍ കോളേജ് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ പത്തോളജി ലാബിനു സമീപം കൊണ്ടുവച്ച് സാമ്പിളുകളാണ് മോഷ്ടിക്കപ്പെട്ടത്. അതേസമയം ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്നാണ് ആക്രി കാരന്റെ വാദം. 
 
ശരീരഭാഗങ്ങളാണെന്ന് മനസ്സിലാക്കിയതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം സാമ്പിളുകള്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പകരത്തിനു പകരം കഴിഞ്ഞു ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; പൂഞ്ചില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഉറിയില്‍ പലായനം

India vs Pakistan: പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍, വ്യോമാതിര്‍ത്തി അടച്ചുപൂട്ടി; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

അടുത്ത ലേഖനം
Show comments