Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 മാര്‍ച്ച് 2025 (10:33 IST)
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം: കണ്ണംകോണം പുളിമൂട്ടില്‍ വീട്ടില്‍ പരേതനായ ഗിരീഷിന്റെയും നാവായിക്കുളം പഞ്ചായത്ത് ക്ലാര്‍ക്ക് സിന്ധുവിന്റെയും ഏക മകള്‍ ഗ്രീഷ്മ (16)യെ ബുധനാഴ്ച വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 
 
ഗ്രീഷ്മയ്ക്കൊപ്പം മുത്തശ്ശി സരസ്വതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മുത്തശ്ശിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി മുറിയിലേക്ക് കയറിയപ്പോള്‍ പെണ്‍കുട്ടി തൂങ്ങിയ നിലയിലാണ് കണ്ടത്. ഗ്രീഷ്മയുടെ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറിവേറ്റ നിലയിലും ഫാനില്‍ തൂങ്ങിയ നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
കല്ലമ്പലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കടമ്പാട്ടുകോണം മദര്‍ ഇന്ത്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഗ്രീഷ്മ. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ക്ക് നേരെ ആക്രമണശ്രമം; പിന്നില്‍ ഖാലിസ്ഥാന്‍ വിഘടനവാദികള്‍