Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊപ്പിയെ ജാമ്യത്തിലെടുക്കാന്‍ ആരും വന്നില്ല; പൊലീസ് സ്റ്റേഷനില്‍ തുടരുന്നു

Thoppi Police Case
, വെള്ളി, 23 ജൂണ്‍ 2023 (15:23 IST)
പൊതുമധ്യത്തില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ചു എന്നീ കേസുകളില്‍ അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദ് പൊലീസ് സ്റ്റേഷനില്‍ തുടരുന്നു. തൊപ്പിയെ ജാമ്യത്തിലെടുക്കാന്‍ ആരും ഇതുവരെ എത്തിയിട്ടില്ല. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് തൊപ്പി ഇപ്പോള്‍ ഉള്ളത്. ഇന്ന് രാവിലെയാണ് ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. നിലവില്‍ ജാമ്യമില്ലാ വകുപ്പുകളൊന്നും തൊപ്പിക്കെതിരെ ചുമത്തിയിട്ടില്ല. അതിനാല്‍ ആരെങ്കിലും വന്നാല്‍ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു. 
 
തൊപ്പിയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇവ പരിശോധിച്ചു വരികയാണ്. ഇതിനിടെ തൊപ്പിക്കെതിരെ സ്ത്രീകളും പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് കൊച്ചിയിലെ താമസസ്ഥലത്തു നിന്ന് തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പലതവണ മുറിയുടെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊപ്പിക്ക് വേണ്ടി കയ്യടിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ വേദന തോന്നി: പ്രതികരണവുമായി ആര്‍ ബിന്ദു